ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം : രാജ്യസഭയിലും സര്‍ക്കാരിന് വിജയം
ന്യൂഡല്‍ഹി : ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച രാജ്യസഭയിലെയും വോട്ടെടുപ്പില്‍ സര്‍ക്കാരിന് ജയം. ബിഎസ്‌പി പിന്തുണ പ്രഖ്യാപിച്ചതോടെ തന്നെ സര്‍ക്കാര്‍ വിജയം ഉറപ്പിച്ചിരുന്നു. 123 അംഗങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. 109 പേര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. എസ്‌പി സഭയില്‍ നിന്നിറങ്ങിപ്പോയി. എന്‍സിപി അംഗം ആംബുലന്‍സിലെത്തിയാണ് വോട്ട് ചെയ്‌തത്. ആദ്യം വോട്ടെടുപ്പ് നടത്തിയപ്പോള്‍ ചില അംഗങ്ങളുടെ വോട്ട് രേഖപ്പെടുത്തിയില്ലെന്ന കാരണത്താല്‍ രണ്ടാമതും വോട്ടെടുപ്പ് വേണ്ടി വന്നു. രാജ്യസഭയില്‍ ന്യൂനപക്ഷമായതിനാല്‍ സര്‍ക്കാരിന് ചില ആശങ്കകള്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha