വിദേശ നിക്ഷേപം കര്‍ഷകര്‍ക്ക് ഗുണകരമെന്ന് പ്രധാമന്ത്രി
ലുധിയാന : ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുളള സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്. കാര്‍ഷിക മേഖലയില്‍ നാല് ശതമാനം വളര്‍ച്ചയാണ് പന്ത്രണ്ടാം പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികോത്‌പന്നങ്ങളുടെ വിപണനരംഗത്ത് പുത്തന്‍ ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്താന്‍ വിദേശ നിക്ഷേപത്തിലൂടെ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുത്തന്‍ സാങ്കേതികതയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജലദൗര്‍ലഭ്യമാണ് പഞ്ചാബിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസ്രോതസുകളുടെ സുസ്ഥിര ഉപഭോഗത്തിന് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പഞ്ചാബിലെ ധാന്യവിളകളുടെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha