വാള്‍മാര്‍ട്ട് അന്വേഷണത്തിന് തയ്യാറായി സര്‍ക്കാര്‍ , തൃപ്തിയാകാതെ പ്രതിപക്ഷം
ഇന്ത്യന്‍ വിപണിയില്‍ പ്രവേശനത്തിനായി 125 കോടി മുടക്കിയെന്ന വാള്‍മാര്‍ട്ടിന്റെ വെളിപ്പെടത്തലിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാണെന്ന് കമല്‍നാഥ്. രാജ്യ സഭയിലാണ് കമല്‍നാഥ് ഇക്കാര്യം അറിയിച്ചത്. വാള്‍മാര്‍ട്ട് വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ തടസപ്പെട്ട പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. എന്നാല്‍ പ്രതിപക്ഷം അതില്‍ തൃപ്തിയാകാതെ സഭ നടപടികള്‍ വീണ്ടും തടസപ്പെടുത്തി.
ചില്ലറവ്യാപാരമേഖലയിലെ വിദേശ നിക്ഷേപം ചൂടുപിടിച്ചിരുന്ന വേളയിലാണ് വാള്‍മാര്‍ട്ടിന്റെ രംഗപ്രവേശനം. ഇന്ത്യയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതിന് ആവശ്യമായ വിവിധ കാര്യങ്ങള്‍ക്ക് 2008 മുതല്‍ 125 കോടി രൂപ ചെലവഴിച്ചുവെന്നായിരുന്നു വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha