സിലിണ്ടറുകള്‍ 9 എണ്ണമാക്കുമെന്ന് മന്ത്രി , നടക്കില്ലെന്ന് കമ്മീഷന്‍ , ജനം ഇനിയും കാത്തിരിക്കണം
വീട്ടാവശ്യത്തിനായി സബ്‌സിഡിയോടെ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം ആറില്‍നിന്നും ഒന്‍പതാക്കുമെന്ന് കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലി. കേന്ദ്ര മന്ത്രിസഭ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിലിണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള നടപടി നിര്‍ത്തിവയ്‌ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ സെപ്‌റ്റംബറിലാണ് സബ്‌സിഡിയായി നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറാക്കിയത്. വളരെയേറെ പ്രതിഷേധത്തിനിടയാക്കിയ നടപടിയായിരുന്നു ഇത്. അങ്ങനെയാണ് സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറിയത്.
https://www.facebook.com/Malayalivartha