കാര്‍ഗിലിന്റെ സ്‌മരണകള്‍ ഉള്‍ക്കൊണ്ട് പുതിയ മിസൈല്‍ , അഗ്നി-1 പരീക്ഷണ വിക്ഷേപം വിജയം.
ഇന്ത്യയുടെ പ്രതിരോധമേഖലയുടെ ശക്തി തെളിയിച്ച് കൊണ്ട് അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപം വിജയിച്ചു. ഒറീസയിലെ വീലര്‍ ദ്വീപിലാണ് പരീക്ഷണം നടത്തിയത്. പ്രതിരോധ വകുപ്പിലെ ഗവേഷണ വിഭാഗത്തിലെ ശാസ്‌ത്രജ്ഞരാണ് അഗ്നി-1 വികസിപ്പിച്ചെടുത്തത്. 15 മീറ്റര്‍ ഉയരവും 12 ടണ്‍ ഭാരവുമാണ് അഗ്നി-1 നുള്ളത്. ഒരു ടണ്ണോളം ന്യൂക്ലിയര്‍ ഇന്ധനം വഹിക്കാനുള്ള ശേഷിയുമുണ്ട്. 700 കിലോമീറ്ററോളം സഞ്ചരിച്ച് പ്രഹരശേഷി നടത്താന്‍ കഴിയും ഈ ഭൂതല മിസൈലിന്.
https://www.facebook.com/Malayalivartha