ആ ഉറപ്പും ഗ്യാസായി... പ്രധാനമന്ത്രിയുടെ ഉറപ്പ് മണിക്കൂറുകള്‍ക്കകം വീരപ്പമൊയ്‌ലി തകര്‍ത്തു, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല, വില കുറയ്‌ക്കില്ല
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പിനെ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി മണിക്കൂറിനകം തകര്‍ത്തു കളഞ്ഞു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പിന്നാലെയാണ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്ന് വീരപ്പ മൊയിലി വ്യക്തമാക്കിയത്.
സബ്‌സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വീരപ്പമൊയ്‌ലി പറഞ്ഞു. പാചകവാതക വിലവര്‍ധന 10 ശതമാനത്തെ മാത്രമേ ബാധിക്കൂ എന്നും വീരപ്പ മൊയ്‌ലി. ഇപ്പോഴത്തെ സാഹചര്യം ജനങ്ങള്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും മൊയ്‌ലി കൊച്ചിയില്‍ പറഞ്ഞു.
പാചകവാതക വില കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തിലാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പാചകവാതക വിലവര്‍ധന പുനപരിശോധിക്കില്ലെന്ന് മൊയിലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനമില്ലാതെ കമ്പനികള്‍ കഴിഞ്ഞ ദിവസമാണ് പാചകവാതക വില കുത്തനെ ഉയര്‍ത്തിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 230 രൂപ 16 പൈസയുടെ വര്‍ധന വരുത്തി. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 1,293 രൂപ 50 പൈസയാണ് ഇനി നല്‍കേണ്ടത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 385 രൂപയാണ് അധികവില.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha