ചില്ലറവ്യപാരമേഖലയില് സര്‍ക്കാരിനെ നിശബ്ദമാക്കിയ വാള്‍മാര്‍ട്ട്: അന്വേഷണം റിട്ട. ജഡ്ജിക്ക്
ചില്ലറവ്യാപാരമേഖലയിലെ വിദേശ നിക്ഷേപം ചൂടുപിടിച്ചിരുന്ന വേളയിലാണ് വാള്‍മാര്‍ട്ടിന്റെ രംഗപ്രവേശനം. ഇന്ത്യയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതിന് ആവശ്യമായ വിവിധ കാര്യങ്ങള്‍ക്ക് 2008 മുതല്‍ 125 കോടി രൂപ ചെലവഴിച്ചുവെന്നായിരുന്നു വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. വാള്‍മാര്‍ട്ടിന്റെ ഈ വെളിപ്പെടത്തലിനെക്കുറിച്ച് റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വാല്മാര്ട്ടിന്റെ ആരോപണം അന്വേഷിക്കുമെന്ന് ഇരുസഭകളേയും കമല്‍നാഥ് അറിയിച്ചിരുന്നു. വാള്‍മാര്‍ട്ട് വിഷയത്തില്‍ തുടര്‍ച്ചയായി സഭ നടപടികള്‍ തടസപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha