പുറത്താക്കലിനുമുമ്പേ രാജി... യുവ അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജസ്റ്റിസ് എകെ ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു
യുവ അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ട ജസ്റ്റിസ് എ കെ ഗാംഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ലൈംഗികാരോപണം ഉയര്‍ന്ന് ഒന്നരമാസത്തിന് ശേഷമാണ് മുന്‍ സുപ്രീംകോടതി ജഡ്ജി എകെ ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചത്.
ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് ഗാംഗുലിയെ നീക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിരുന്നു. ആവശ്യമുന്നയിച്ചുകൊണ്ടുള്ള റഫറന്‍സില്‍ രാഷ്ട്രപതി തീരുമാനം എടുക്കാനിരിക്കെയാണ് രാജി. 2012 ഡിസംബറില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ വെച്ച് ജസ്റ്റിസ് ഗാംഗുലി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബ്ലോഗ് കുറിപ്പിലൂടെയാണ് യുവ അഭിഭാഷക വെളിപ്പെടുത്തിയത്.
ആരോപണം അന്വേഷിച്ച സുപ്രീം കോടതി സമിതി ജസ്റ്റിസ് ഗാംഗുലിക്കെതിരെ പ്രഥമ ദൃഷ്ടാ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായിരിക്കെ സ്വകാര്യ ആര്‍ബിട്രേഷന്‍ നടത്തി, അനുമതിയില്ലാതെ സന്നദ്ധസംഘടനയുടെ ചെലവില്‍ പാകിസ്താന്‍ സന്ദര്‍ശിച്ചു തുടങ്ങിയ ആരോപണങ്ങളും ജസ്റ്റിസ് ഗാംഗുലിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇതേസമയം ലൈംഗികാരോപണ വിധേയനായ ജസ്റ്റിസ് എ.കെ. ഗാംഗുലിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും ആരോപണങ്ങളെ പറ്റി പ്രതികരിക്കാനില്ലെന്നും ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha