ഫാക്ടിന്റെ നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്
ഫാക്ടിന് 6779 കോടിയുടെ പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. കൂടിയ വിലക്ക് നാഫ്ത വാങ്ങി യൂറിയ ഉണ്ടാക്കിയതിലുള്ള നഷ്ടം പരിഹരിക്കാനാണ് ഈ പാക്കേജ്. 2012 ഏപ്രില്‍ ഒന്നു മുതല്‍ 2014 മാര്‍ച്ച് വരെയാണ് പാക്കേജ്.
2014ഓടെ പുതു വൈപ്പിനില്‍ നിന്ന് എല്‍എന്‍ജി എത്തിച്ച് യൂറിയ ഉത്പാദിപ്പിക്കും. എല്‍എന്‍ജി അമോണിയയാക്കി മാറ്റി യൂറിയ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഫാക്ട് വികസിപ്പിക്കണം.
https://www.facebook.com/Malayalivartha