സ്വകാര്യ സംരഭങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ഇനി കടുപ്പമാകും, 80% മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ 80 ശതമാനം ഭൂഉടമകളുടേയും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാകുന്നു. ഇതു സംബന്ധിച്ച വ്യവസ്ഥ ഉള്‍പ്പെടുന്ന ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കും. എന്നാല്‍ പൊതു സ്വകാര്യ പങ്കാളിത്തമുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ 70 ശതമാനം ഭൂവുടമകളുടെ അനുമതി മതി. ഏറ്റെടുത്ത കാര്യത്തിന് അഞ്ചു കൊല്ലത്തിനുള്ളില്‍ ഭൂമി ഉപയോഗിച്ചില്ലങ്കില്‍ അത് ലാന്റ് ബാങ്കിന് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. പട്ടിക വിഭാഗക്കാരുടെ ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ശന വ്യവസ്ഥയാണ്‌ബില്ലില്‍ ഉള്‍ക്കൊള്ളിച്ചത്.
https://www.facebook.com/Malayalivartha