മോദിയുടെ വാര്‍ദ്ധക്യത്തെ നേരിടാന്‍ പ്രിയങ്കയുടെ ചെറുപ്പവുമായി കോണ്‍ഗ്രസ്
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധി മത്സരിക്കും. കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ രാഹുലിനൊപ്പം പ്രിയങ്കയും നിലയുറപ്പിക്കും. മോദിയുടെ വാര്‍ദ്ധക്യത്തെ നേരിടുന്നതിന് വേണ്ടിയാണ് പ്രിയങ്കയെയും രാഹുലിനെയും കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്. വാര്‍ദ്ധക്യം വേണോ യുവത്വം വേണോ എന്ന ചോദ്യമായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ ഉയരുക.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുത്തത് യാദൃശ്ചികമല്ല. ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പ്രിയങ്ക പങ്കെടുത്തത് യാദൃശ്ചികമാണെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും രാഹുലിനൊപ്പം പ്രിയങ്കയെയും കളത്തിലിറക്കാനുള്ള സോണിയാഗാന്ധിയുടെ തന്ത്രമാണ് പിന്നിലുള്ളത്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരക്കുള്ള മോശം ഇമേജിനെ മറയ്‌ക്കാനുള്ള ശ്രമവും പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രവേശത്തിലുണ്ട്. മോദി അധികാരത്തിലെത്തിയാല്‍ വധേരയെ പിടിക്കുമെന്നത് ഉറപ്പാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായ വധേരക്ക് പിന്നില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കള്ളപണക്കാരുടെ ഒരു വന്‍നിര തന്നെയുണ്ട്. ആറന്മുള വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിലും വില്‌പന നടത്തിയതിലും വധേരയുടെ കമ്പനിക്ക് ബന്ധമുണ്ടെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്..
പ്രിയങ്ക സജീവ രാഷ്‌ട്രീയത്തിലുണ്ടെങ്കില്‍ വധേരയെ സംരക്ഷിക്കാനാവുമെന്നാണ് സോണിയാഗാന്ധിയുടെ കണക്കുകൂട്ടല്‍. പ്രിയങ്കയുടെയും രാഹുലിന്റെയും ചെറുപ്പം ഉപയോഗിച്ച് വോട്ട് പിടിക്കാമെന്നും ഇവര്‍ കരുതുന്നു. നവാഗതരായ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇവര്‍ക്കാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. ദേശീയ രാഷ്‌ട്രീയത്തിലുള്ള ഘടകകക്ഷി നേതാക്കളെ ആകര്‍ഷിക്കാന്‍ പ്രിയങ്കക്ക് കഴിയുമെന്നും സോണിയ വിശ്വസിക്കുന്നു. പ്രിയങ്കയെ ഇന്ദിരാഗാന്‌ധിയുടെ പിന്‍ഗാമിയായാണ് ഹിന്ദിമേഖലയിലുള്ളവര്‍ കാണുന്നത്. ഇന്ദിരാഗാന്ധിയുടെ തലയെടുപ്പ് പ്രിയങ്കക്കും ഉണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പ്രധാനമായും ഹിന്ദി മേഖലയെയാണ് സോണിയ ലക്ഷ്യമിടുന്നത്. ഹിന്ദി മേഖല തുണച്ചാല്‍ അധികാരത്തിലെത്താമെന്നാണ് സോണിയാഗാന്ധിയുടെ പ്രതീക്ഷ.
മന്‍മോഹന്‍സിംഗിന്റെ വാര്‍ദ്ധക്യം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം കരുതുന്നു. രാഹുലിനെയും പ്രിയങ്കയെയും ഇറക്കി ടെലിവിഷന്‍ പരസ്യങ്ങളും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha