ശശി തരൂരിനെതിരെ കേസെടുക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ഗാര്‍ഹിക പീഡനമോ, ആത്മഹത്യാപ്രേരണ കുറ്റമോ ചുമത്തിയേക്കും
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കേസെടുക്കണമെന്ന് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്. എസ്.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് ഇന്ന് പോലീസിന് കൈമാറും. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോലീസ് പരിശോധിക്കും. ശശി തരൂരിനെതിരെ കേസെടുത്താല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കേസെടുത്താല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് സീറ്റ് നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.
അതേസമയം മരുന്നുകളിലെ വിഷാംശമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരുന്നുകളുടെ അമിതോപയോഗമാണ് മരണകാരണമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിഷാംശമുള്ള മരുന്ന് സുനന്ദ സ്വയം കഴിച്ചതാണോ മറ്റാരെങ്കിലും ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിച്ച് കഴിപ്പിച്ചതാണോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ.
സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെങ്കില്‍ കൂടി പ്രേരണാകുറ്റം ചുമത്തി തരൂരിനെതിരെ കേസെടുത്തേക്കും. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയാണെങ്കില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും നിയമമുണ്ട്. ശശി തരൂര്‍ , ഹോട്ടലിലെ തരൂരിന്റെ സഹായികള്‍ , സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ , സുനന്ദയുടെ സഹോദരന്‍ , മാധ്യമപ്രവര്‍ത്തക നളിനി മേനോന്‍ എന്നിവരുടെ മൊഴികളും എസ്ഡിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha