ദയാഹര്‍ജികള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ വധശിക്ഷ ജീവപര്യന്തമാക്കാമെന്ന് സുപ്രീം കോടതി വിധി
ദയാഹര്‍ജികളില്‍ തീര്‍പ്പായില്ലെങ്കില്‍ വധശിക്ഷയെ ജീവപര്യന്തമായി ചുരുക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി. ഉത്തരവനുസരിച്ച് കാലതാമസം വന്ന 15 പേരുടെ കേസുകളില്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെയും വീരപ്പന്റെ കൂട്ടാളികളുടെയും വധശിക്ഷയില്‍ ഇളവു വരുത്തി ജീവപര്യന്തമാക്കും. മാനസികരോഗികളുടെ വധശിക്ഷ നടപ്പാക്കരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് പി. സാദാശിവമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഇത്തരം കേസുകളില്‍ രാഷ്ട്രപതിയ്‌ക്കോ, സര്‍ക്കാരിനോ അനന്തമായി കാലതാമസം വരുത്താന്‍ കഴിയില്ല. ദയാഹര്‍ജികള്‍ നിശ്ചിത കാലയളവിനുള്ളില്‍ തീര്‍പ്പാക്കേണ്ടതുണ്ട്. അങ്ങനെ തീര്‍പ്പാക്കാത്ത പക്ഷം സര്‍ക്കാരിന് അതില്‍ തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ല എന്നാണ് അനുമാനിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതിയുടെ ഈ വിധി രാജീവ് ഗാന്ധി വധക്കേസ് ഉള്‍പ്പെടെ നിലവിലിരിക്കുന്ന പല കേസുകളേയും സാരമായി ബാധിക്കും. രാജീവ്ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിരവധി കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. തീര്‍പ്പാക്കാന്‍ സമയമെടുക്കുന്ന കേസുകള്‍ക്കു മാത്രമേ ശിക്ഷാ ഇളവ് നല്‍കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha