12 സിലിണ്ടര്‍ ഇലക്ഷന്‍ സ്റ്റണ്ട്; ഒന്നും നടക്കാന്‍ പോകുന്നില്ല
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശുദ്ധ തട്ടിപ്പാണെന്ന് ഗ്യാസ് കമ്പനികള്‍. ഇത്തരം ഇലക്ഷന്‍ സ്റ്റണ്ടുകളില്‍ വിശ്വസിക്കരുതെന്നും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പഴയപടിയായിരിക്കുമെന്നും കമ്പനികള്‍ ഉപഭോക്താക്കളെ അറിയിച്ചു. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാതെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഇന്‍ഡേന്‍, ഭാരത്‌ഗ്യാസ്, എച്ച്.പി കമ്പനികള്‍ നല്‍കുന്ന സൂചന.
പാചക വാതക വിതരണത്തില്‍ എണ്ണ കമ്പനികള്‍ സമ്പൂര്‍ണ്ണ നിയന്ത്രണം തുടരുകയാണ്. ഇതിനിടയില്‍ സംസ്ഥാനത്ത് എല്‍.പി.ജിക്ക് ഈടാക്കിയിരുന്ന വാറ്റ് ഒഴിവാക്കിയത് മാത്രമാണ് നേട്ടം. സംസ്ഥാനത്തെ ജനങ്ങളെയെല്ലാം പറ്റിച്ചശേഷം 40 രൂപ സിലിണ്ടറൊന്നിന് ഒഴിവാക്കികൊടുത്തത് അത്ഭുതത്തോടെയാണ് ജനങ്ങള്‍ കാണുന്നത്.
സംസ്ഥാനത്ത് 72.87 ലക്ഷം പാചക വാതക കണക്ഷനുകളാണുളളത്. ഇത്രയധികം ഉപഭോക്താക്കള്‍ ആത്മാര്‍ത്ഥമായി വിചാരിക്കുകയാണെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് തറപറ്റും. ഡല്‍ഹി സര്‍ക്കാരിന്റെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് റയില്‍ഭവന് മുമ്പില്‍ സമരം നടത്തിയ ഡല്‍ഹി മുഖ്യമന്ത്രിയെ പോലെ കേരള മുഖ്യമന്ത്രിയും സമരമിരിക്കട്ടെ എന്നാണ് ജനങ്ങളുടെ ആവശ്യം. ഇല്ലെങ്കില്‍ രാജി വച്ച് പോണം.
ആധാര്‍ നടപ്പിലാക്കിയ ശേഷം സംസ്ഥാനത്തെ പാചക വാതക വിതരണം താളം തെറ്റിയിരിക്കുകയാണ്. സിലിണ്ടര്‍ ബുക്ക് ചെയ്‌തു മാസങ്ങള്‍ കഴിഞ്ഞാലും കിട്ടാത്ത സ്ഥിതിയാണുള്ളത്. പാചക വാതകത്തെകുറിച്ചും പരാതികള്‍ ജില്ലാ കളക്‌ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്ലില്‍ നല്‍കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും അവ നിര്‍ജീവമാണ്. ജില്ലാ കളക്‌ടറേറ്റിലെ സെല്ലും ഗ്യാസ് വിതരണ കമ്പനികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്.
നാളെ കേന്ദ്രത്തില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ അധികാരമേറ്റാലും യു.പി.എ സര്‍ക്കാര്‍ എടുത്ത തീരുമാനം പെട്ടെന്നൊന്നും മാറ്റാനാവില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഇത്തരം സ്റ്റണ്ടുകള്‍ പറഞ്ഞു പരത്താമെന്നേയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha