ഊരിപോകാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടി; തരൂര്‍ സുനന്ദാകേസില്‍ പ്രതിയാകും
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വല്ലവിധേനയും ഊരിപോകാന്‍ കേന്ദ്രമന്ത്രി ഡോക്‌ടര്‍ ശശി തരൂര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയെ കൊണ്ട് ഡല്‍ഹി പോലീസിനെ സ്വാധീനിക്കാനുളള ശ്രമത്തിന് ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് തിരിച്ചടി നല്‍കിയത്. ശശിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എസ്.ഡി.എം. നല്‍കിയ ശുപാര്‍ശ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതുക്കലെത്തിയ വേളയില്‍ സുനന്ദയുടെ കേസ് അട്ടിമറിച്ചാല്‍ അത് കൂനിന്‍മേല്‍ കുരുവാകുമെന്നാണ് യു.പി.എ സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
മരണത്തിന്റെ പിറ്റേന്ന് തന്നെ ഷിന്‍ഡേയെ സ്വധീനിക്കാനുളള ശ്രമങ്ങള്‍ തരൂര്‍ നടത്തിയിരുന്നു. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കി. എന്നാല്‍ തരൂരിന്റെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വിരിച്ച് കേസന്വേഷണം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു.
സുനന്ദയുടെ മരണം നടന്നതുമുതല്‍ ശശി തരൂര്‍ ലോകത്തോട് പറഞ്ഞതെല്ലാം കളളമാണെന്ന് വന്നിരിക്കുകയാണ്. സുനന്ദയുടെ മുറി പൂട്ടിയിരിക്കുകയാണെന്നും മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ചാണ് തുറന്നതെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ സുനന്ദയുടെ മുറി തുറന്നുകിടക്കുകയായിരുന്നുവെന്ന് എസ്.ഡി.എം. റിപ്പോര്‍ട്ട് ചെയ്‌തു.
വിദ്യാഭ്യാസവും വായനയും വാക്‌ചാതുര്യവും ഒത്തിണങ്ങിയ തരൂര്‍ നാട്ടുമ്പുറത്തുകാരനായ വെറും ഭര്‍ത്താവാണെന്നും ലോകം മനസിലാക്കി. സുനന്ദയെ മര്‍ദ്ദിച്ചും കീഴ്‌പ്പെടുത്തിയും ദുര്‍ബലനായി തീരുകയായിരുന്നു തരൂര്‍. സുനന്ദയെ അമിതമായി മരുന്നു കഴിക്കാന്‍ ആരെങ്കിലും പ്രേരിപ്പിച്ചോ എന്ന സംശയവും എസ്.ഡി.എം. ഉന്നയിക്കുന്നുണ്ട്. സുനന്ദയുടെ മുറിയില്‍ മറ്റാരെങ്കിലും വന്നതായി സി.സി.റ്റി.വി. വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ തരൂരിന് നേരേ സംശയത്തിന്റെ സൂചിമുന നീളുന്നു.
ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് തരൂരിന്റെ പേരില്‍ കേസെടുക്കാനുളള സാഹചര്യങ്ങള്‍ ഒത്തിണങ്ങിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ രാജി ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാല്‍ തരൂരിന് പിന്നീട് കേന്ദ്രമന്ത്രി പദത്തിലോ എം.പി. സ്ഥാനത്തോ ഇരിക്കാനാവില്ല. ഇതിനിടെ സുനന്ദയുടെ മരണം സത്യസന്ധമായി അന്വഷിക്കണമെന്ന് മുഖ്യമന്ത്രി കെജരിവാള്‍ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha