അമ്മ ആത്മഹത്യ ചെയ്യില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍
സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് മകന്‍ ശിവ്‌മേനോന്‍. തെറ്റായ മരുന്ന് ഉപയോഗവും സമ്മര്‍ദ്ദവുമാകാം മരണത്തിലേക്കു നയിച്ചതെന്നു കരുതുന്നതായി ശിവ്‌മേനോന്‍ പറഞ്ഞു.ശശിതരൂരും അമ്മയും ജീവിച്ചിരുന്നത് സ്‌നേഹത്തോടെയായിരുന്നുവെന്നും
തരൂര്‍ അമ്മയെ അപായപ്പെടുത്തുകയോ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്യില്ലെന്നും ശിവ്‌മേനോന്‍ പ്രതികരിച്ചു.അമ്മയുടെ മരണത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്ത തന്നെ തകര്‍ത്തുകളഞ്ഞുവെന്നാലും മരണത്തില്‍ ദുരൂഹതയുള്ളതായി കരുതുന്നില്ലെന്ന ്‌ശിവ്‌മേനോന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഇന്ന് ഉത്തരവിട്ടിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌പറയുന്നു. എന്നാല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല.ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലില്‍ ജനുവരി 17നാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടേത് അസ്വാഭാവിക മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഡോക്‌ടര്‍മാര്‍ പറഞ്ഞത്.അതോടെ ദൂരൂഹതകള്‍ ഏറി.പിന്നീട് പുറത്തു വന്നത് ശശി തരൂരിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ്.തരൂരും സുനന്ദയും തമ്മില്‍ നിരന്തരം വഴക്കുകൂടാറുണ്ടായിരുന്നുവെന്ന് സഹായി നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. മരണദിവസവും പുലര്‍ച്ചെ നാലുമണി വരെ ഇരുവരും വഴക്കിട്ടെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധത്തില്‍ സുനന്ദ അസ്വസ്ഥയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകയും സുഹൃത്തുമായ നളിനി സിംഗ് വെളിപ്പെടുത്തി. നളിനിസിംഗിനോടായിരുന്നു ഏറ്റവുമൊടുവില്‍ സുനന്ദ സംസാരിച്ചത്.ശശിതരൂരും സുനന്ദയുടെ മകന്‍ ശിവ്‌മേനോനും ഉള്‍പ്പെടെ ഹരിദ്വാറിലെത്തിയാണ് സുനന്ദപുഷ്‌ക്കറിന്റെ ചിതാഭസ്‌മം ഗംഗയില്‍ നിമജ്ജനം ചെയ്‌തത്.
https://www.facebook.com/Malayalivartha