ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കും?
സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിന് ഉത്തരവാദിയെന്ന് രാജ്യം ഉറച്ച് വിശ്വസിക്കുന്ന ഡോ.ശശി തരൂരിന് പ്രമോഷന്‍ നല്‍കിയ കോണ്‍ഗ്രസ്, അദ്ദേഹത്തെ തന്നെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അറിയുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ ശശിതരൂരിനോളം യോഗ്യനായ മറ്റൊരാളില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. അദ്ദേഹത്തിന് തന്നെയാണ് ജയസാധ്യതയെന്നും കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നു.
ശശിതരൂര്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് കോര്‍കമ്മിറ്റി തീരുമാനിച്ചു. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ചേര്‍ന്നെടുത്ത തീരുമാനത്തിന് മന്‍മോഹന്‍സിംഗിന്റെ പിന്തുണയുമുണ്ട്. മന്ത്രിസ്ഥാനം രാജി വയ്‌ക്കാന്‍ തരൂരും ഒരുക്കമല്ല. മന്ത്രികസേര തെറിച്ചാല്‍ തനിക്കെതിരായ നീക്കങ്ങള്‍ ശക്തമാകുമെന്നും ഒരുപക്ഷേ അറസ്റ്റ് നടന്നേക്കുമെന്നും തരൂര്‍ സംശയിക്കുന്നു.
സാമ്പത്തിക ശാസ്‌ത്രജ്ഞനായ അമര്‍ത്യസെന്നാണ് ശശിതരൂരിന് തിരുവനന്തപുരം സീറ്റ് വാങ്ങി കൊടുത്തത്. മന്‍മോഹന്‍സിംഗിനോടായിരുന്നു സെന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തരൂര്‍ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന് പ്രിയങ്കരനാവുകയായിരുന്നു. സോണിയക്കും രാഹുലിനും ബുദ്ധി ഉപദേശിക്കുന്ന ടീമിലും തരൂര്‍ അംഗമാണ്. തരൂരിനെ രാജി വയ്‌പ്പിച്ചാല്‍ അത് തങ്ങള്‍ക്ക് ദോഷമാകുമെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു.
സുനന്ദയുടെ മകനെ കൊണ്ട് തരൂരിന് അനുകൂലമായി സംസാരിപ്പിക്കാന്‌ഡ എറിഞ്ഞത് കോടികളാണ്. ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ചുപോയ അമ്മയുടെ മരണം എങ്ങനെയായാലും ഒന്നുമില്ലെന്ന നിലപാടാണ് ശിവ് മേനോന്‍ സ്വീകരിച്ചത്. മൂന്നു കല്യാണം കഴിച്ച് അമ്മയെക്കാള്‍ തനിക്ക് പ്രിയങ്കരന്‍ ശശിതരൂരാണെന്ന് ശിവ് മേനോന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മാത്രവുമല്ല തരൂരിനെ പിണക്കുന്നത് ഉചിതമല്ലെന്നും ശിവ് മേനോന്‍ കരുതുന്നു. കോടികള്‍ ഒഴുകി കിട്ടുകയും ചെയ്യും. ശിവ് മേനോന്റെ കൈയിലാണ് തരൂരിന്റെ ഭാവി.
തരൂരിനെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍ . അത് ശരിയുമാണ്. ഐ.പി.എല്‍ ഇടപാടില്‍ മറിഞ്ഞ കോടികള്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരുടേതാണ്. ഇതിന്റെ ഇടനില സുനന്ദക്കായിരുന്നു. തരൂര്‍ അകത്തായാല്‍ ഇതെല്ലാം പുറത്തു വരും.
ഏതായാലും തരൂര്‍ വന്നാല്‍ തോല്‍പ്പിക്കുമെന്ന് തന്നെയാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ പറയുന്നത്. തരൂരിന്റെ തകര്‍ച്ചക്കായി കാത്തിരിക്കുകയാണ് അവര്‍. പക്ഷേ തരൂര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും തിരുവനന്തപുരത്ത് ജയിക്കുമെന്നും ഡല്‍ഹിയിലെ കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha