രാജ് താക്കറെയുടെ ആഹ്വാനം അണികള്‍ ശിരസാവഹിച്ചു, ടോള്‍ ബൂത്ത് അടിച്ചു തകര്‍ത്തു
മഹാരാഷ്ട്രയില്‍ ടോള്‍ ബൂത്ത് ആക്രമിച്ച് കൊണ്ട് ടോള്‍ പിരിവിനെതിരെ എംഎന്‍എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ടോള്‍ ചോദിച്ചാല്‍ ടോള്‍ ബൂത്ത് അക്രമിക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെ ഇന്നലെ ആഹ്വാനം ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ താനെയിലെ ടോള്‍ ബൂത്ത് അടിച്ചു തകര്‍ക്കുകയായിരുന്നു.
പ്രവര്‍ത്തകര്‍ ടോള്‍ ബൂത്ത് ആക്രമിക്കുന്നതിന്റെയും ജീവനക്കാരെ അധിക്ഷേപിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ടോള്‍ പിരിക്കുന്നതിനെതിരെ രംഗത്ത് വന്ന രാജ് താക്കറെ, കോണ്‍ട്രാക്ടര്‍മാര്‍ ലാഭം കുറച്ച് കാണിച്ച് ടോള്‍ പിരിവ് കാലാവധി നീട്ടിവാങ്ങി ജനങ്ങളുടെ പണം തട്ടുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയില്‍ ടോള്‍ ബൂത്തുകള്‍ക്കെതിരെ 2012ലും എംഎന്‍എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു.പ്രതിവര്‍ഷം 200 കോടിയോളം രൂപയാണ് മുംബൈയിലേക്കുള്ള അഞ്ച് പ്രവേശ മാര്‍ഗങ്ങളില്‍ നിന്നായി മഹാരാഷ്ട്ര സര്‍ക്കാരിന് ലഭിക്കുന്നത്.
മുംബൈ എയര്‍പോര്‍ട്ടിലേക്കുള്ള പാതയില്‍ എന്‍ട്രീ ഫീസ് ഈടാക്കുന്നത് നിര്‍ത്തിയല്ലെങ്കില്‍ അക്രമം ആവര്‍ത്തിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്താകെ പൊലീസ് അതീവ ജാഗ്രത പാലിക്കുകയാണ്.
https://www.facebook.com/Malayalivartha