കോണ്‍ഗ്രസിന്റെ ശവക്കുഴി കെജരിവാള്‍ തോണ്ടും: ഉദ്‌ഘാടനത്തിന് റിക്ഷാക്കാരന്‍
രാഹുല്‍ഗാന്ധിയുടെ ശ്രമഫലമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരമേറ്റെടുത്ത ആപ് നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടുമെന്ന് ഉറപ്പായി. അരവിന്ദിനെ തള്ളിയിട്ടാല്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും ആപ് കരസ്ഥമാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ ജനകീയ പിന്തുണ ഉറപ്പാക്കാന്‍ കെജ്‌രിവാളിന് കഴിഞ്ഞു.
കഴിഞ്ഞദിവസം ലോദി കോളനിയിലുള്ള ഒരാശുപത്രി ഉദ്‌ഘാടനം ചെയ്‌തത് കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ റിക്ഷാക്കാരനായ വിജയ് ബാബു എന്ന അറുപതുകാരനാണ്. കോണാട്ട് പ്ലേസിലെ കടകളില്‍ ഉന്തുവണ്ടിയില്‍ സാധനങ്ങള്‍ കൊണ്ടു പോകുന്നയാളാണ് വിജയബാബു. ആം ആദ്‌മി പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി വിജയ്‌ബാബു. ഔലിയ മസ്‌ജിദിന് സമീപം പതിനാലുകാരനായ മകനൊപ്പം ടാര്‍പോളിന്‍ വിരിച്ച വീട്ടിലാണ് വിജയ്‌ബാബു താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ചിലര്‍ തന്റെ വീട്ടിലെത്തി ആശുപത്രി ഉദ്‌ഘാടനത്തിന് ക്ഷണിച്ചതെന്ന് വിജയ് ബാബു പറഞ്ഞു. തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്ന് ആദ്യം കരുതി. എന്നാല്‍ ക്ഷണം ആത്മാര്‍ത്ഥമായിരുന്നെന്ന് പിന്നീടാണ് മനസിലായത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആശുപത്രി ഉദ്‌ഘാടനം നടന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യം വിജയ്‌ബാബുവിനെ പരിഭ്രാന്തനാക്കിയില്ല. ഇങ്ങനെയുമൊരു മുഖ്യമന്ത്രിയോ എന്ന് ചിന്തിച്ചുമില്ല. മുഖ്യമന്ത്രി ഇങ്ങനെയായിരിക്കണമെന്ന് ഉദ്‌ഘാടനത്തിനുശേഷം വിജയ്‌ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിജയ്‌ബാബുവിന്റെ സന്തോഷം കണ്ട് കെജ്‌രിവാള്‍ പിന്നില്‍ നിന്നു. ഇനി ഇത്തരം ഉദ്‌ഘാടനങ്ങളാണ് വരാന്‍ പോകുന്നതെന്ന് പറയാനും കെജ്‌രിവാള്‍ മറന്നില്ല.
ഡല്‍ഹിയില്‍ കെജ്‌രിവാള്‍ നടത്തിയ സത്യാഗ്രഹത്തിനും വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സമരം ചെയ്‌താല്‍ എന്താണ് തെറ്റെന്ന് ജനങ്ങള്‍ ചോദിക്കുന്നു. മുഖ്യമന്ത്രി ജനങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന് കിരീടധാരണം നടത്തുന്നതാണ് കുഴപ്പമെന്നും ഡല്‍ഹി നിവാസികള്‍ ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha