സ്വവര്‍ഗരതി: പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഡിസംബര്‍ 11ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും സ്വവര്‍ഗാനുരാഗ സംഘടനകളുമാണ് കോടതിയെ സമീപിച്ചത്.
സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് നിയമപരമാണെന്ന വിധിക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. വിധിയില്‍ പോരായ്‌മയുണ്ടെന്നും മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ വിധി പുനഃപരിശോധിക്കില്ലെന്ന് കോടതി ഇന്ന് വ്യക്തമാക്കി. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
നേരത്തെ സ്വവര്‍ഗരതി നിയമവിധേയമാക്കിയ 2009ലെ ഡല്‍ഹി ഹൈകോടതി വിധിയില്‍ പ്രതിഷേധിച്ച് മതസംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടായിരുന്നു ഡിസംബറിലെ സുപ്രീംകോടതി വിധി. 377ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റകരമാണെന്നും പ്രകൃതിയുടെ സ്വഭാവിക നിയമങ്ങള്‍ക്കെതിരാണെന്നും ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് ജി.എസ് സിഗ്‌വി, ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരിന്നു.
സ്വവര്‍ഗരതിയെ ആദ്യം എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ പിന്നീട് ഇതിനെ അനുകൂലിക്കുകയായിരുന്നു. വിമര്‍ശനങ്ങള്‍ ഏറിയതോടെയാണ് കേന്ദ്രസര്‍ക്കാരും പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha