മുംബൈയില്‍ വോള്‍വോ ബസിന് തീപിടിച്ച് എട്ടു മരണം
മുംബൈയില്‍ വോള്‍വോ ബസിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. 14 പേര്‍ക്ക് പൊള്ളലേല്‌ക്കുകയും ചെയ്‌തു. ബുധനാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ മാനര്‍ എന്ന സ്ഥലത്തു വച്ചായിരുന്നു അപകടം.
പൂനെയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസ്, ഗുജറാത്ത് ഹസിറയിലേക്ക് പോവുകയായിരുന്ന ബിപിസിഎല്‍ ഉടമസ്ഥതയിലുള്ള ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരുടെയും അപകടത്തില്‍പട്ടവരുടെയും വിവരങ്ങള്‍ പോലിസിന് ഇതുവരെ ലഭ്യമായിട്ടില്ല. ബസില്‍ യാത്ര ചെയ്‌തവരുടെ വിവരങ്ങള്‍ക്ക് വേണ്ടി പോലീസ് അന്വേഷണത്തിലാണ്.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം മണിക്കൂറോളം സ്‌തംഭിച്ചു.
https://www.facebook.com/Malayalivartha