ന്യൂനപക്ഷ പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ല... ദേശീയ വഖഫ് വികസന കോര്‍പ്പറേഷന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം
ദേശീയ വഖഫ് വികസന കോര്‍പ്പറേഷന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടു പിന്നാലെയായിരുന്നു പ്രതിഷേധമുണ്ടായത്. സോണിയാ ഗാന്ധിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അത്യന്തം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ വിജ്ഞാന് ഭവനില്‍ വെച്ചായിരുന്നു സംഭവം.
യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെന്ന പേരില്‍ നടപ്പാക്കുന്ന 15 ഇന പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ലെന്നും നടപടികള്‍ താഴെതട്ടിലേക്ക് എത്തുന്നില്ലെന്നും പ്രതിനിധി ആരോപിച്ചു. സംസ്ഥാനങ്ങളില്‍ നിന്നുള്ള വഖഫ് അധ്യക്ഷന്മാരും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. പ്രധാനമന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് പ്രസംഗിച്ചതിന് തൊട്ടു പിന്നാലെ ഇയാള്‍ പേപ്പറുകളുയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. യോഗത്തില്‍ ബഹളംവച്ച പ്രതിനിധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോയി. ഇതിനു ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ന്യുനപക്ഷ സമൂഹത്തിന്റെ സുപ്രധാന യോഗത്തില്‍ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് പ്രതിഷേധം ഉയര്‍ന്നത് എന്നതു ശ്രമദ്ധയമാണ്.
https://www.facebook.com/Malayalivartha