വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങളറിയാന്‍ , ഡീസല്‍ വിലകൂട്ടി വിലക്കയറ്റം കുറക്കാനാവും
ഡീസല്‍ വില കൂട്ടിയാല്‍ വിലക്കയറ്റത്തെ നേരിടാനാകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി നമോനാരായണ്‍ മീണ. ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഡീസല്‍ വില കൂടുന്നത് വിലക്കയറ്റം തടയാനും ധനക്കമ്മി കുറയ്‌ക്കാനും സഹായകമാകും.
ഡീസല്‍ വില വര്‍ധന വിപണിയില്‍ പെട്ടന്നുള്ള വിലക്കയറ്റം സൃഷ്‌ടിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വില കുറയാന്‍ ഇടയാക്കും. ഡീസല്‍ വില 30 ശതമാനം കൂട്ടിയാല്‍ പണപ്പെരുപ്പം 5.68 ശതമാനമായി കുറക്കാനാവും. വില കൂട്ടിയാല്‍ ഡീസല്‍ ഉപഭോഗം കുറയുമെന്നാണ് മറ്റൊരു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha