വിദേശ കുത്തകള്‍ക്ക് ബാങ്കിങ് മേഖലയിലും സ്വാഗതം, സ്വീകരിക്കാനായി ബാങ്കുകളുടെ രാജ്യ വ്യാപകമായ പണിമുടക്കും
പ്രതിഷേധവുമായി ബാങ്കുകളും രംഗത്തെത്തി. രാജ്യ വ്യാപകമായ പണിമുടക്കും ഇവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ബാങ്കുകള്‍ക്ക് അവധിവ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാനുള്ള ബില്ലിലെ വിവാദവ്യവസ്ഥ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ബാങ്കിങ് മേഖലയെ കോമ്പറ്റീഷന്‍ കമ്മീഷന്റെ പരിധിയില്‍ നിന്ന് നീക്കാനുള്ള നിര്‍ദേശവും ഒഴിവാക്കി. ഇതേത്തുടര്‍ന്ന് ബി.ജെ.പി.യുടെ എതിര്‍പ്പ് മാറി. ബാങ്കുകളെ നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്കിനെ ശക്തിപ്പെടുത്തുന്നതാണ് പുതിയ ബില്ലിലെ കൂടുതല്‍ നിര്‍ദേശങ്ങളും. ബാങ്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണം റിസര്‍വ്ബാങ്കിനും ബാങ്കുകളുടെ ലയനം, ഏറ്റെടുക്കല്‍ തുടങ്ങി മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിയന്ത്രണം കോമ്പറ്റീഷന്‍ കമ്മീഷനും ആയിരിക്കും.
പുതിയനിയമം വന്നാല്‍ ബാങ്കുശാഖകള്‍ പൂട്ടിപ്പോകുമെന്നും ജോലി നഷ്ടപ്പെടുമെന്നുമുള്ള ആശങ്ക അസ്ഥാനത്താണ്. ബാങ്കു ശാഖകളുടെ എണ്ണം കൂടിവരികയാണ്. ഓരോ വര്‍ഷവും 6,000 ശാഖകള്‍ തുറക്കുന്നുണ്ട്. ഇക്കൊല്ലം 84,489 പേരെയാണ് നിയമിക്കുന്നത്. പുതിയശാഖകള്‍ തുറക്കുമ്പോള്‍ ജോലി നഷ്ടപ്പെടുകയല്ല, കൂടുതല്‍പേര്‍ക്ക് തൊഴില്‍ ലഭിക്കുകയാണ് ചെയ്യുക.
ഈ ബില്ലില്‍ ബാങ്കുകളുടെ ലയനത്തിനുവേണ്ടി ഒരു നിര്‍ദേശവും പുതുതായിട്ടില്ല. ഇപ്പോള്‍ നിലവിലുള്ള വ്യവസ്ഥകള്‍ തന്നെയായിരിക്കും ലയനത്തിന് ബാധകമാവുക.അതുപോലെ വിദേശനിക്ഷേപത്തിന്റെ കാര്യത്തിലും മാറ്റമുണ്ടാവില്ല. 20 ശതമാനംവരെ വിദേശനിക്ഷേപം അനുവദിക്കുമെന്ന മുന്‍ വ്യവസ്ഥ നിലനില്‍ക്കുന്നതാണ്.
https://www.facebook.com/Malayalivartha