ജന്‍ലോക്‌പാല്‍ അവതരിപ്പിക്കാനാകില്ലെന്ന് ഗവര്‍ണര്‍
ജന്‍ലോക്‌പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി ലഫ്‌റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ നിയമസഭാ സ്‌പീക്കര്‍ക്ക് കത്തെഴുതി. ഇതേസമയം ജന്‍ലോക്‌പാല്‍ ബില്‍ ഇന്ന് തന്നെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും, ബില്‍ പാസാക്കുന്ന കാര്യത്തില്‍ വിട്ടുവീഴച്ചയില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആഫ്രിക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന നിയമമന്ത്രി സോംനാഥ് ഭാരതിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും ബഹളുമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നിയമസഭ സമ്മേളനത്തില്‍ നിന്നും ബില്‍ അവതരണം മാറ്റിവെച്ചത്.
മുന്‍സിപ്പല്‍ വാര്‍ഡുകളിലെ ജനപ്രതിനിധികളെ തിരിച്ചുവിളിക്കുന്നതിന് ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഗ്രാമസ്വരാജ് ബില്ലും അവതരിപ്പിക്കാനായില്ല. കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിന് ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha