മലയാളി വാര്‍ത്ത.
ഇവിടെ ഭാഷയില്ല, വേഷമില്ല, ജാതിയില്ല, രാഷ്‌ട്രീയമില്ല. മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. എല്ലാവരും ഇന്ത്യയെ ബാധിച്ച ജീര്‍ണതയെക്കെതിരെ ഒരുമിച്ച് പ്രതിഷേധിച്ചു. ഇതാണ് ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം. ഡല്‍ഹിയുടെ ചരിത്രത്തിലെ തന്നെ വിശേഷപ്പെട്ട പ്രതിഷേധമായിരുന്നു ഇത്. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയുള്ള ആഖ്വാനത്തെ തുടര്‍ന്നാണ് ആയിരക്കണക്കിനാളുകള്‍ ഡല്‍ഹിയില്‍ ഒത്തു കൂടിയത്. രാഷ്‌ടപതി ഭവനിലേക്കും പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന റെയ്‌സീന കുന്നിലേക്കുമാണ് പ്രകടനക്കാര്‍ ഇരച്ച് കയറിയത്.
പോലീസ് നിരവധി തവണ കണ്ണീര്‍ വാതകവും, ജല പീരങ്കിയും പ്രയോഗിച്ചിട്ടും ആരും പിരിഞ്ഞു പോയില്ല. തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജില്‍ നിരവധി ആള്‍ക്കാര്‍ക്ക് പരിക്ക് പറ്റി.
ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇവരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറായതോടെയാണ് ആള്‍ക്കാര്‍ പിരിഞ്ഞ് പോയത്. പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷണനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കി.