തെലുങ്കാന ബില്‍ ഇന്ന് ചര്‍ച്ചയ്‌ക്ക്; ചര്‍ച്ചയ്‌ക്കെടുത്താല്‍ രാജിവെക്കുമെന്ന് കിരണ്‍കുമാര്‍ റെഡ്ഡി
തെലുങ്കാന ബില്‍ ഇന്നു ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കും. ഉച്ചയ്‌ക്ക് രണ്ടിനാണ് ചര്‍ച്ച തുടങ്ങുക. സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എംപിമാരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ബില്‍ പാസാക്കനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. സിമാന്ധ്ര മേഖലയില്‍ നിന്നുള്ള 17 എംപിമാര്‍ ബില്‍ അവതരിപ്പിക്കുന്നത് എതിര്‍ത്തതിനെ തുടര്‍ന്ന് സസ്‌പന്റ് ചെയ്‌തിരുന്നു.
ബില്‍ ചര്‍ച്ചയ്‌ക്കെടുത്താല്‍ രാജിവെക്കാനാണ് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം. സംസ്ഥാന വിഭജനത്തിനെതിരെ പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ പോലിസ് അറസ്‌റ്റ് ചെയ്‌തിരുന്നു. വിഭജനത്തിലൂടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രിയ നേട്ടങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും ഐക്യ ആന്ധ്രയെ പിന്തുണക്കുന്ന് ഏത് കക്ഷിയെയും പിന്തുണക്കുമെന്നും ജഗന്‍ മോഹന്‍ അറിയിച്ചിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിക്കൊണ്ട് ഒരു കൂട്ടം എംപിമാര്‍ പാര്‍ലമെന്റില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിന്നു. ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബില്‍ അവതരിപ്പിച്ചില്ലെന്നാണ് സമാജ്‌വാദ പാര്‍ട്ടിയുടെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാട്.
https://www.facebook.com/Malayalivartha