പ്രതിഷേധം പടരുന്നു, പോലീസ് നിസഹായാവസ്ഥയില്‍ ... ജനങ്ങളെ ഒതുക്കാന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ
അതേസമയം, ഭരണകൂടം ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂഡല്‍ഹിയില്‍ 144 നടപ്പിലാക്കുക വഴി ചെയ്തിരിക്കുന്നതെന്ന്, ആം ആദ്മി പാര്‍ട്ടി നേതാവും പ്രമുഖ അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി. ഇത് ഇതുവരെയില്ലാത്ത നടപടിയാണെന്നും, സര്‍ക്കാര്‍ ജനങ്ങളെ ഭയക്കുകയാണെന്നും കെജരിവാള്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അപ്‌ഡേറ്റില്‍ പറഞ്ഞു.
ഡല്‍ഹിയിലെ കൊടുംതണുപ്പ് വകവെയ്ക്കാതെയാണ് ഞായറാഴ്ചയും യുവാക്കള്‍ പ്രതിഷേധവുമായി അണിനിരക്കുന്നത്. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ഭാഗികമായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയാന്‍ വിജയ് ചൗക്കിന് സമീപത്തെ ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. പട്ടേല്‍ ചൗക്ക്, ഉദ്യോഗ്ഭവന്‍, റേസ്‌കോഴ്‌സ്, ബരകാമ്പ, മാന്‍ഡി ഹൗസ്, ഖാന്‍മാര്‍ക്കറ്റ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്.
ഈ സ്‌റ്റേഷനുകളുടെ പ്രവേശനകവാടവും യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്ന കവാടവും അടച്ചതിനാല്‍ ഇവിടെയിറങ്ങുന്ന യാത്രക്കാര്‍ക്ക് ട്രെയിന്‍ മാറിക്കയറാന്‍ മാത്രമേ അനുവാദമുള്ളൂ. വിജയ് ചൗക്കില്‍ നിന്നും സമരക്കാരെ ഇന്നലെ രാത്രി ബസ്സില്‍ അവിടെനിന്ന് മാറ്റിയിരുന്നു. വിജയ് ചൗക്കിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. റെയിസിന കുന്നില്‍ തമ്പടിച്ചവരെ ഞായറാഴ്ച രാവിലെ ഒഴിപ്പിച്ചു. 10 ജന്‍പഥ് വസതിക്ക് സമീപം അണിനിരന്ന പ്രതിഷേധക്കാരെയും നീക്കി.
https://www.facebook.com/Malayalivartha