ഡല്‍ഹി പുകയുന്നു, നിരോധനാജ്ഞ തുടരുന്നു, എങ്ങും കനത്ത ജാഗ്രത, പ്രവര്‍ത്തകര്‍ ഷീല ദീക്ഷിത്തിനെ തടഞ്ഞു
കൂട്ട മാനഭംഗത്തിനിരയായി മരണമടഞ്ഞ പെണ്‍ക്കുട്ടിക്ക് ആദരാജ്ഞലികളര്‍പ്പിച്ച് രാജ്യമെങ്ങും പ്രതിഷേധിക്കുന്നു. ഡല്‍ഹിയിലും പരിസരത്തും ഒരുക്കിയിരുന്ന സുരക്ഷാ ക്രമീകരണങ്ങളും നിരോധനാജ്ഞയും മറികടന്ന് വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനിടെ സമരക്കാര്‍ക്കൊപ്പം ചേരാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് അവിടെ നിന്നും മടങ്ങേണ്ടിവന്നു.
https://www.facebook.com/Malayalivartha