കണ്ടക്‌ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കുട്ടിയുടെ സഹോദരനും പീഡിപ്പിച്ചിരുന്നു, അച്ഛനാവട്ടെ 3 ഭാര്യമാരും
ജ്യോതിയിലൂടെ എല്ലാം അവസാനിക്കുമെന്ന് കരുതിയതാണ്. എന്നാല്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന പുതിയ പുതിയ കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ശനിയാഴ്‌ച പീഡന ശ്രമത്തിനിരയായ പെണ്‍കുട്ടിയെ (16) നേരത്തെ പലതവണ സഹോദരന്‍ പീഡിപ്പിച്ചിരുന്നെന്ന് പരാതി. പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ആറുമാസം മുമ്പ് പെണ്‍കുട്ടിയെ സഹോദന്‍ നസകത് അലി (19) മാനഭംഗത്തിനിരയാക്കി. പിന്നീട് പലതവണ ഇത് തുടര്‍ന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹോദരനെ പോലീസ് അറസ്റ്റു ചെയ്‌തു.
അച്ഛന് മൂന്ന് ഭാര്യമാരുണ്ട്. അതിനെച്ചൊല്ലി മിക്കപ്പോഴും വീട്ടില്‍ വഴക്കാണ്. ശനിയാഴ്‌ച രാത്രി വീട്ടുകാരോട് വഴക്കിട്ടുവന്ന പെണ്‍കുട്ടിയെയാണ് ബസില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അതേബസില്‍ യാത്ര ചെയ്‌തിരുന്ന മറ്റൊരു ബസിലെ കണ്ടക്‌ടറാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിന്നീട് പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha