എല്ലാവര്‍ക്കും ആ പെണ്‍കുട്ടിയുടെ പേരറിയാം തരൂറിനറിയില്ല, കോണ്‍ഗ്രസിന് തലവേദനയായി വീണ്ടും ശശി തരൂറിന്റെ ട്വിറ്റര്‍
ഏത്‌കാര്യവും ശശി തരൂര്‍ പറയണം, അതും ട്വിറ്ററിലൂടെ. എങ്കിലേ ആള്‍ക്കാര്‍ക്ക് അത് കേള്‍ക്കാനൊരു എരിവും പുളിവും ഉള്ളൂ. ഒന്നും രണ്ടും പേരല്ല ഈ ട്വിറ്ററിലൂടെ ശശീ തരൂരിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നത്. 1,610,706 ആള്‍ക്കാരോളമാണ് ശശീതരൂറിന്റെ ട്വിറ്ററില്‍ സന്ദര്‍ശിക്കുന്നത്. ഇത്‌കൂടാതെ ലോകത്തുള്ള സകലയാളുകളുടേയും മുമ്പിലെത്തിക്കാന്‍ വേണ്ടി സ്ഥിരം സന്ദര്‍ശിക്കുന്ന മാധ്യമപ്പടയും. ഇത്രയും ആള്‍ബലമുള്ള ശശി തരൂറിനെ നാലാളുടെ ആരാധകനാക്കിയതും ഈ ട്വിറ്റര്‍ തന്നെ. കന്നുകാലിക്ലാസ് എന്ന വാക്കു പോലും മലയാളികളറിഞ്ഞത് തരൂരിലൂടെയാണ്.
ശശി തരൂര്‍ അങ്ങനെയാണ്. നല്ല ഉദ്യേശം വച്ച് ഓരോന്ന് പറയും, ചെയ്യും. അവസാനം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തും. കൊടികെട്ടിയ കേമന്‍മാര്‍ വിചാരിച്ചിട്ടും നടക്കാത്ത ക്രിക്കറ്റ് കേരളത്തിലേക്ക് കൊണ്ട്‌വരാന്‍ ഈ ശശീ തരൂര്‍ വേണ്ടിവന്നു. അതിന് കേട്ട പഴിക്ക് കണക്കില്ല. മന്ത്രി സ്ഥാനവും പോയി. ആകെ സുനന്ദയെ കിട്ടിയത് മിച്ചം.
ദേ വീണ്ടും ഒരു ട്വിറ്റര്‍. സംഗതി നിസാരം. സാധാരണക്കാര്‍ ചിന്തിച്ചതേ തരൂറും ചിന്തിച്ചുള്ളൂ. ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിനിടയായ യുവതിയുടെ പേര് വെളിപ്പെടുത്തണമെന്നാണ് തരൂര്‍ പറയുന്നത്. ഇവിടത്തെ ചാനലുകളായ ചാനലുകളും പത്രങ്ങളുമെല്ലാം യുവതി മരിച്ചതിനു ശേഷം നീണ്ടകഥ പോലെ യുവതിയുടെ പേരും സ്ഥലവും കളര്‍ ഫോട്ടോ ഉള്‍പ്പെടെ കാണിച്ചതുമാണ്. എല്ലാ മഹിളാ നേതാക്കളും കുട്ടിയുടെ പേരുംവെച്ചാണ് വിലാപയാത്രയും നടത്തിയത്. ഇന്റര്‍നെറ്റിലും ഇതൊക്കെ സുലഭം. പക്ഷെ കേന്ദ്രമന്ത്രി മാത്രം ഒന്നും അറിഞ്ഞില്ല. എല്ലാം ഒന്ന് കെട്ടങ്ങിയപ്പോള്‍ പെണ്‍കുട്ടിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തണമെന്നാണ് തരൂര്‍ പറയുന്നത്.
ശരിയാണ് വീട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഗവര്‍മെന്റും മാന്യമാധ്യമങ്ങളും കുട്ടിയെ സംബംന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും രഹസ്യമായി വയ്‌ക്കുന്നുണ്ട്. ശവസംസ്‌കാരം പോലും റിപ്പോര്‍ട്ട് ചെയ്‌തില്ല. ഈയൊരു സാഹചര്യത്തിലാണ് തരൂറിന്റെ കമന്റ്.
ഡല്‍ഹി പെണ്‍കുട്ടി പേരുള്ള ഒരു മനുഷ്യസ്‌ത്രീ തന്നെയാണ്. പിന്നെ എന്തിന് അവരുടെ പേര് മറച്ച് വയ്‌ക്കണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷതന്നെ നല്‍കണം. പുതിയ നിയമ ഭേദഗതി ബില്ലിന് ആകുട്ടിയുടെ പേരും നല്‍കണം.
ശശീ തരൂറിന്റെ ശുദ്ധമായ ഈ അഭിപ്രായപ്രകടനത്തിന് കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വം മറുപടി പറയാന്‍തന്നെ വിസമ്മതിക്കുകയാണ്. കാരണം ഈ പ്രശ്‌നത്തില്‍നിന്ന് കോണ്‍ഗ്രസും സര്‍ക്കാരും ഒന്ന് തലയൂരിവന്നതാണ്. അതിനിടയ്‌ക്കുള്ള തരൂരിന്റെ ഈ അഭിപ്രായം പലരും ഏറ്റെടുക്കാനിരിക്കുന്നതേ ഉള്ളൂ.
https://www.facebook.com/Malayalivartha