കേരള സര്‍ക്കാരിന്റെ ഇടപെടല്‍ ഫലിച്ചു, മഅദനിയെ ചികിത്സയ്ക്കായി ആസ്പത്രിയിലേക്ക് മാറ്റി
സ്‌ഫോടനക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ചികിത്സയ്ക്കായി വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം ഇന്ന് തന്നെ ചികിത്സ തുടങ്ങും. ജയദേവ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചായിരിക്കും ഹൃദയസംബന്ധമായ ചികിത്സ നടത്തുക.
ആസ്പത്രിയില്‍ കൂടെ നില്‍ക്കാന്‍ ഭാര്യ സൂഫിയ മഅദനി, ഒരു മകന്‍ എന്നിവര്‍ക്ക് വിചാരണ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. ആസ്പത്രിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സന്ദര്‍ശകര്‍ക്കും വിലക്കുണ്ട്. അഭിഭാഷകര്‍ക്ക് മഅദനിയെ സന്ദര്‍ശിക്കാം.
https://www.facebook.com/Malayalivartha