വീണ്ടും ഒരു പേടിപ്പെടുത്തല്‍ , ഇന്ധനവില ഉടന്‍ കൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി
ആഗോള വിപണിക്കനുസരിച്ച് ഇന്ത്യയിലും ഇന്ധനവില കൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഇതാവശ്യമാണ്. ഇന്ധന സബ്‌സിഡി കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്ന് ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതി (ഐ.ആര്‍.ഇ.പി.) യുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിക്കണം. മികച്ച മനുഷ്യവിഭവശേഷി, സുതാര്യമായ ഭരണം, ഉയര്‍ന്ന നിലവാരത്തിലുള്ള സാമൂഹിക വികസനം എന്നിവ ഉറപ്പ് വരുത്തിയാല്‍ കേരളത്തിന് മുന്നേറാനാകും. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുടെയും കൂട്ടായ ശ്രമം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള വിപണിക്കനുസരിച്ച് ഇന്ത്യയിലും ഘട്ടംഘട്ടമായി വില ഏകീകരിക്കണം. അന്താരാഷ്ട്ര വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെയും പ്രകൃതിവാതകത്തിന്റെയും കല്‍ക്കരിയുടെയുമെല്ലാം വില ഇന്ത്യയില്‍ താഴ്ന്നുനില്‍ക്കുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വേണം.
https://www.facebook.com/Malayalivartha