രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാതിരിക്കാന്‍ യു.പി.എ.യ്‌ക്കിടയില്‍ രഹസ്യ അജണ്ടയുണ്ടോ? സര്‍വ്വതിനും വിലകൂട്ടുന്നു
ഇനി കുറച്ചുനാള്‍ മാത്രമാണ് യു.പി.എ. സര്‍ക്കാരിന് അവശേഷിക്കുന്നത്. അതിനിടയിലാണ് ഈ വിലകൂട്ടലെന്നത് പാര്‍ട്ടിക്കാരെപ്പോലും അസ്വസ്‌തരാക്കുന്നുണ്ട്. കാരണം രാഹുല്‍ ഗാന്ധി വരണമെന്നാഗ്രഹിക്കുന്നവരാണധികവും. ആസമയത്താണ് ഈ വിലകൂട്ടല്‍ മാമാങ്കം. എന്നാല്‍ ഇതിനെയൊക്കെ എതിര്‍ക്കുന്ന ആള്‍ക്കാരുമുണ്ട്. യാചകനെപ്പോലെ സമ്പാതിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ യാചകനെപ്പോലെതന്നെ കൊടുക്കണമെന്നാണ് പലരും പറയുന്നത്. ആനുകൂല്യങ്ങള്‍ എത്ര കൊടുത്താലും ജനം മറന്നുപോകും. അതുകൊണ്ട് ഇപ്പോഴൊന്നും കൊടുത്തിട്ട് കാര്യവുമില്ല. ഇലക്ഷന്‍ അടുക്കട്ടെ. അപ്പോള്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ നാട്ടുകാര്‍ക്കും സന്തോഷമാകും. പാര്‍ട്ടിക്കാര്‍ക്ക് അതും പാടിനടന്ന് വോട്ട് പിടിക്കാനുമാകും.
https://www.facebook.com/Malayalivartha