തുഗ്ലക് പരിഷ്‌കാരം വീണ്ടും, എടുത്തുകളഞ്ഞ സബ്‌സിഡി സിലിണ്ടറുകള്‍ പുനസ്ഥാപിക്കുന്നു
ഒരുകാര്യം ചെയ്യുമ്പോള്‍ നാലുവട്ടം ആലോചിക്കണമെന്ന് പറയുന്നത് വെറുതേയല്ല. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ആദ്യം എടുത്തുകളഞ്ഞു. ജനരോക്ഷം രൂക്ഷമായപ്പോള്‍ സബ്‌സിഡി സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണമെന്നായി. എന്നാല്‍ വീണ്ടും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതാക്കുന്നു. വീടൊന്നിന് ആറു പാചകവാതക സിലിന്‍ഡറുകള്‍ക്ക് പകരം സബ്‌സിഡി നിരക്കില്‍ ഒന്‍പത് സിലിണ്ടറുകള്‍ അനുവദിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സപ്തംബറില്‍ പ്രതിവര്‍ഷം സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം സര്‍ക്കാര്‍ ആറാക്കി കുറച്ചിരുന്നു. നിലവിലെ തീരുമാനമനുസരിച്ച് 2013 മാര്‍ച്ച് 31 വരെ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ അഞ്ച് സിലിന്‍ഡര്‍ ലഭിക്കും. നേരത്തെയിത് മൂന്നായിരുന്നു. 2013 ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ഷത്തില്‍ ഒമ്പത് സിലിന്‍ഡറുകളും ലഭിക്കും.
https://www.facebook.com/Malayalivartha