പേടിക്കണ്ട പാചക വാതകത്തിനും വിലകൂട്ടി, മാര്‍ച്ചോടെ 130 രൂപ അധികം നല്‍കണം
സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വില വരുന്ന മാര്‍ച്ചോടെ 130 രൂപ വര്‍ധിപ്പിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം കേന്ദ്രസര്‍ക്കാറിന് ശുപാര്‍ശ ചെയ്തത്. ഡീസല്‍വിലയില്‍ എല്ലാ മാസവും ഒരു രൂപ കൂട്ടണമെന്നും നിര്‍ദേശിച്ചു. 2015 വരെ മണ്ണെണ്ണയുടെ വിലയില്‍ മാസംതോറും 35 പൈസ കൂട്ടുകയോ, അല്ലെങ്കില്‍ നാലുമാസം കൂടുമ്പോള്‍ ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിക്കുകയോ ചെയ്യണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇത് മന്ത്രിസഭ അംഗീകരിച്ചില്ല.
പാചകവാതക സിലിണ്ടറിന്റെ വില മൂല്യവര്‍ധിത നികുതിക്ക് (വാറ്റ്) പുറമെ 130 രൂപ കൂട്ടാന്‍ എണ്ണക്കമ്പനികളെ അനുവദിക്കണമെന്നായിരുന്നു നിര്‍ദേശം. ഒറ്റയടിക്ക് മാര്‍ച്ചോടെ കൂട്ടുകയോ അല്ലെങ്കില്‍ ഉടനടി 65 രൂപ കൂട്ടുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ബാക്കി 65 രൂപ മാര്‍ച്ചിലും കൂട്ടണം. സബ്‌സിഡി നിരക്കില്‍ എല്‍.പി.ജി. സിലിണ്ടര്‍ നല്‍കുന്നതിലെ നഷ്ടം നികത്തുന്നതുവരെ മാസം 50 രൂപ വെച്ച് കൂട്ടണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha