ഓംപ്രകാശ് ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലയ്ക്കും 10 വര്‍ഷം തടവ് ശിക്ഷ, കോടതിക്ക് പുറത്ത് ലാത്തിച്ചാര്‍ജ്, ടിയര്‍ ഗ്യാസ് പ്രയോഗം
ഓം പ്രകാശ് ചൗട്ടാലയും മകനും എം.എല്‍.എ.യുമായ അജയ് ചൗട്ടാലയുമടക്കം 53 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ. കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ആദ്യ പട്ടികയില്‍ 62 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറു പേര്‍ വിചാരണഘട്ടത്തില്‍ മരിച്ചു. അധ്യാപകരെ തിരഞ്ഞെടുക്കുന്നതില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി സഞ്ജീവ് കുമാര്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം. മുന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത 2000 അധ്യാപകരുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ ചൗട്ടാല സമ്മര്‍ദം ചെലുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, കുമാറാണ് മാറ്റങ്ങള്‍ വേണമെന്ന് നിര്‍ബന്ധിച്ചതെന്ന് ചൗട്ടാലയും കുറ്റപ്പെടുത്തി. തുടര്‍ന്ന് സി.ബി.ഐ.ക്ക് സുപ്രീം കോടതി കേസ് കൈമാറി. നാല് കൊല്ലത്തെ അന്വേഷണത്തിനിടയില്‍ ചൗട്ടാലയുടെ വീട് സി.ബി.ഐ. റെയ്ഡ് ചെയ്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്തു.
ഒരോ ഉദ്യോഗാര്‍ഥിയും നിയമനത്തിനായി മൂന്ന് മുതല്‍ നാല് ലക്ഷം വരെയാണ് കൈക്കൂലി നല്‍കിയതെന്ന് സി.ബി.ഐ. കണ്ടെത്തി. നേരത്തേയുള്ള പട്ടികയ്ക്കുപകരം പുതിയത് തയ്യാറാക്കാന്‍ സഞ്ജീവ് കുമാറിന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ച ചൗട്ടാല നിര്‍ദേശം നല്‍കി
https://www.facebook.com/Malayalivartha