മലയാളി വാര്‍ത്ത.
കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ശക്തമായ ഇടപെടല്‍ . കര്‍ണാടകത്തില്‍ ബണ്ടി ചോര്‍ പിടിക്കപ്പെട്ടെന്ന വാര്‍ത്ത ചാനലുകളില്‍ തലങ്ങും വിലങ്ങും വന്നു. കേരള പോലീസ് വണ്ടി പിടിച്ച് നേരെ കര്‍ണാടകത്തിലേക്കോടി. ജനങ്ങള്‍ ഇത് വിശ്വസിക്കാനാവാതെ ഉറങ്ങി. ഉറക്കമെണീറ്റപ്പോള്‍ ബണ്ടീ ചോര്‍ മാഞ്ഞ് പോയെന്ന വാര്‍ത്തയും വന്നു. കേരള പോലീസിന് ബണ്ടി ചോറിനെ ആഘോഷിച്ച് കൊണ്ട് വരാനും കഴിഞ്ഞില്ല. ഇറ്റാലിയന്‍ നാവികരുടെ കഥയില്‍ കടല്‍ കടന്ന് കേരള പോലീസ് പ്രശസ്‌തി നേടിയിരുന്നു. ആ നിലയ്‌ക്ക് ബണ്ടി ചോറിന്റെ പൂട പോലും കേരള പോലീസിന് വിട്ടുകൊടുക്കാതിരിക്കാന്‍ ആരൊക്കെയോ ഇടപെട്ടു. ഒരു സിനിമാ കഥ പോലെ ബണ്ടി ചോറും വിലസട്ടെ...
പട്ടം മരപ്പാലത്തെ വീട്ടില്‍ നിന്നും മോഷണം നടത്തിയ ഹൈടെക് ക്രിമിനല്‍ ബണ്ടി ചോറിനെ അറസ്റ്റിലായോ എന്ന കാര്യം ഇതുവരെയും സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബണ്ടി അറസ്റ്റിലായതായി തനിക്ക് അറിയില്ലെന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രമണ്യം പ്രതികരിച്ചു.
കര്‍ണാടക പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബാംഗ്ലൂരിനടുത്ത് തവരക്കരയില്‍വെച്ചാണ് ബണ്ടിചോറിനെ ബുധനാഴ്ച രാത്രി പോലീസ് പിടികൂടിയത്. നേരത്തെ ഹൊസൂരില്‍വച്ച് കര്‍ണാടക പോലീസിന് മുന്നില്‍പ്പെട്ട ബണ്ടി ചോര്‍ പോലീസുകാരെ ആക്രമിച്ചാണ് രക്ഷപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്ക് ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
തമിഴ്‌നാട്ടിലൂടെയാണ് ബണ്ടി ചോര്‍ കര്‍ണാടകത്തിലേക്ക് കടന്നത്. രാവിലെ തമിഴ്‌നാട് പോലീസിനെ വെട്ടിച്ചും ബണ്ടി രക്ഷപ്പെട്ടിരുന്നു. ഇതിനിടെ ഇയാള്‍ സഞ്ചരിച്ചിരുന്ന മിസ്തുബിഷി ഔട്ട്‌ലാന്‍ഡര്‍ കാര്‍ ഉപേക്ഷിക്കുകയുംചെയ്തു. ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ കൃഷ്ണഗിരി എന്ന സ്ഥലത്ത് നിന്നാണ് മിസ്തുബിഷി ഔട്ട് ലാന്‍ഡര്‍ കാര്‍ കിട്ടിയത്.