റെയില്‍വേ യാത്രക്കാരുടെ ശ്രദ്ധക്ക് ഇന്ധന സര്‍ച്ചാര്‍ജും ചരക്ക് കൂലി വര്‍ധനയും ഉടന്‍
ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേയെ ലാഭത്തിലാക്കാന്‍ നോക്കി. എന്നാല്‍ ഡീസല്‍ വില വര്‍ധനയോടെ വീണ്ടും റെയില്‍വേ പ്രതിസന്ധിയിലായി. ഡീസല്‍ വില കൂട്ടിയതിനെത്തുടര്‍ന്നുള്ള അധിക ബാധ്യത നേരിടാന്‍ ഇന്ധന സര്‍ച്ചാര്‍ജും ചരക്ക് കൂലി വര്‍ധനയും സര്‍ക്കാര്‍ പരിഗണിക്കുന്നു.
ഡീസല്‍ വില കൂട്ടിയതിനാല്‍ നേരിടുന്ന 3,300 കോടി രൂപയുടെ അധിക ബാധ്യത മറികടക്കാനുള്ള വഴികളാണ് സര്‍ക്കാര്‍ തേടുന്നത്. ഇതിനായി ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് ഏതാനും പൈസ കൂട്ടണമെന്ന നിര്‍ദേശത്തിന് പുറമേ, ഇന്ധന സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തണമെന്നതും റെയില്‍വേ പരിശോധിക്കുന്നുണ്ട്.
6,600 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം റെയില്‍വേ ടിക്കറ്റ് നിരക്കുകള്‍ കഴിഞ്ഞ ഡിസംബറില്‍ കൂട്ടിയത്. ഇതിന് ശേഷമാണ് പത്തു രൂപയിലധികം ലിറ്റര്‍ ഡീസലിന് കൂട്ടിയത്.
https://www.facebook.com/Malayalivartha