പി.ജെ. കുര്യനുമായുള്ള സൗഹൃദം ബി.ജെ.പി. ഉപേക്ഷിക്കുന്നു, കുര്യന്റെ രാജിയ്‌ക്കായി ദേശീയ നേതൃത്വവും
പി.ജെ.കുര്യനെ രാജ്യസഭാ ഉപാദ്ധ്യക്ഷനാക്കുന്നത്തില്‍ ബി.ജെ.പി.യുടെ പങ്ക് ചെറുതല്ല. മാത്രവുമല്ല സുപ്രീം കോടതിയില്‍ കുര്യന്റെ കേസ് വാദിക്കുന്നത് ബി.ജെ.പി. നേതാവ് അരുണ്‍ ജെറ്റ്‌ലിയാണ്. കുര്യനുമായുള്ള സൗഹൃദം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെ തള്ളിക്കളയാന്‍ ബി.ജെ.പി.യെ പ്രേരിപ്പിച്ചു.
ഒരു കോണ്‍ഗ്രസ് നേതാവിന് വേണ്ടി ബി.ജെ.പി. രണ്ട് തട്ടിലായത് ഏറെ വിവാദമായി. പി.ജെ. കുര്യനെതിരെ സംസ്ഥാന നേതൃത്വം ശക്തമായ നിലപാടെടുത്തപ്പോള്‍ കേന്ദ്ര നേതൃത്വം കുര്യന് ശക്തമായ പിന്‍തുണ നല്‍കുകയുണ്ടായി. പരുങ്ങലിലായ ബി.ജെ.പി. സംസ്ഥാന നേതൃത്വം ഇക്കാര്യം കേന്ദ്ര നേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. അതിന്റെ ഫലമായി കുര്യന്റെ രാജി ആവശ്യപ്പടാന്‍ ബി.ജെ.പി. തയ്യാറെടുക്കുകയാണ്. കുര്യനെതിരായ പുതിയ ആരോപണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha