അഫ്‌സല്‍ ഗുരുവിനെച്ചൊല്ലി കാശ്‌മീരില്‍ പ്രതിഷധമിരമ്പുന്നു, കര്‍ഫ്യൂ ഫെബ്രുവരി 15 വരെ തുടരും
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് കാശ്‌മീരില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. ആയതിനാല്‍ കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി. കഴിഞ്ഞദിവസം ബാരാമുള്ളയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ഉബൈദ് മുഷ്താഖ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു യുവാവിന്റെ നില ഗുരുതരമാണ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ അമ്പതോളം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതില്‍23 പോലീസുകാരും ഉള്‍പ്പെടുന്നു. കശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ജനജീവിതത്തെ കാര്യമായി ബാധിച്ചു. മൊബൈല്‍ഫോണ്‍,ഇന്‍റര്‍നെറ്റ് സൗകര്യം തടഞ്ഞിരിക്കുകയാണ്. പത്രവിതരണവും നടന്നില്ല. കശ്മീര്‍താഴ്‌വരയില്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ അതിര്‍ത്തിരക്ഷാസേനയുടെ 14 കമ്പനികളെക്കൂടി കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha