ഒറീസയില്‍ 3 സ്‌ത്രീകളെ നഗ്നരാക്കി മുഖത്ത് കരി തേച്ച് ജനമധ്യത്തിലൂടെ നടത്തിച്ചു
സ്‌ത്രീയെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. പറഞ്ഞിട്ടെന്താ എല്ലായിപ്പോഴും അവരെ അധിക്ഷേപിക്കാനായി കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ എന്ത് ചെയ്യാനാ. ഒറീസയിലെ റൂര്‍ക്കേലയില്‍ മൂന്ന് സ്‌ത്രീകളെ പരസ്യമായി വസ്‌ത്രാക്ഷേപം ചെയ്‌ത് റോഡിലൂടെ നടത്തിച്ചു. സ്‌ത്രീകള്‍ ആഭിചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാരോപിച്ചാണ് ചിലര്‍ അവരെ നഗ്നരാക്കി നടത്തിച്ചത്. സുന്ദര്‍ഗഡ് ജില്ലയിലെ അമ്പാപഡ ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്.
യുവതുകളെ വീടുകളില്‍ നിന്നും വലിച്ചിറക്കി ആക്രമിക്കുകയും നഗ്നരാക്കി മുഖത്ത് കരി തേച്ച് റോഡിലൂടെ നടത്തിക്കുകയായിരുന്നു നാട്ടുകാരുടെ ഇടയിലൂടെയാണ് അവരെ നടത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്‌റ്‌റ് ചെയ്‌തിട്ടുണ്ട്.
https://www.facebook.com/Malayalivartha