ഇന്ത്യയിലിങ്ങനെയാണ്, 100 കോടിയുടെ ബാരാപുള്ള പാലം അഴിമതിക്ക് തെളിവ് ലഭിക്കാത്തതിനാല്‍ സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചു
620 കോടി രൂപയാണ് മേല്‍പ്പാല നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. കേസില്‍ പ്രൊജക്ട് ചീഫ് എന്‍ജിനീയര്‍, കോണ്‍ട്രാക്ടര്‍, ബി.എസ്.സി ലിമിറ്റഡ് കമ്പനി എന്നിവരായിരുന്നു പ്രധാന പ്രതികള്‍. 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. നിര്‍മ്മാണത്തിലെയും കരാറിലെയും അഴിമതി ആരോപണങ്ങള്‍ക്ക് ബലമേകുന്ന തെളിവുകള്‍ ലഭിക്കാത്തതുകൊണ്ടാണ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ തീരുമാനിച്ചത്.
കിഴക്കന്‍ ഡല്‍ഹിയിലെ സരായ് കലേഖാനി മുതല്‍ തെക്കന്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കുശ് നാളെ പാര്‍ക്കിങ് കേന്ദ്രം വരെയാണ് മേല്‍പ്പാലം നിര്‍മ്മിച്ചത്. 2008 ഡിസംബറില്‍ നിര്‍മ്മാണം തുടങ്ങിയ പാലം 20 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha