മാസംതോറും 50 പൈസ ഡീസലിന് കൂട്ടുമെന്നുള്ള വാഗ്‌ദാനം പാലിച്ചു, പെട്രോളിന് ഒന്നര രൂപയും ഡീസലിന് 45 പൈസയും വര്‍ധിപ്പിച്ചു
വാഗ്‌ദാനം നല്‍കിയാല്‍ ഇങ്ങനെ നല്‍കണം. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് ഒന്നര രൂപയും ഡീസലിന് 45 പൈസയുമാണ് കൂട്ടിയത്. ഡീസല്‍ വില്പനയില്‍ എണ്ണക്കമ്പനികള്‍ക്കു നേരിടുന്ന നഷ്ടമൊഴിവാകുന്നതുവരെ ലിറ്ററിന് പ്രതിമാസം 50 പൈസ വെച്ച് കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.
പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 112 ഡോളറിന് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. അതേ സമയം ഡീസലിന്റെ വില എല്ലാ മാസവും 50 പൈസ വീതം കൂട്ടാനുള്ള തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് 45 പൈസ വര്‍ധിപ്പിച്ചത്.
ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ സബ്‌സിഡി നിരക്കില്‍ നല്‍കേണ്ടിവരുന്നതിനാല്‍ തങ്ങള്‍ക്ക് പ്രതിദിനം 450 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha