അനധികൃത ആയുധങ്ങളും പണവുമായി യാത്രചെയ്‌ത നാഗാലാന്റ് ആഭ്യന്തരമന്ത്രി കസ്റ്റഡിയില്‍
കൊഹിമ: അനധികൃത ആയുധങ്ങളും, വെടിയുണ്ടകളും,ഒരു കേടിയിലേറെ രൂപയുമായി യാത്രചെയ്യുകയായിരുന്ന നാഗാലാന്റ് ആഭ്യന്തര മന്ത്രി ഇംകോങ് എല്‍ ഇംചെന്‍ പിടിയില്‍. സ്വന്തം മണ്ഡലമായ കൊറിഡായിലേക്ക് പോകുന്ന വഴിയാണ് അസം റൈഫിള്‍സ് ഇദ്ദേഹത്തെ പിടികൂടിയത്.
നാഗാലാന്റ് പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായി കൊറിഡാംഗില്‍ ഇംചെല്‍ മത്സരിക്കുന്നുണ്ട്. രണ്ടുദിവസം മുന്‍പ് നാഗാലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന്റെ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ഹെലികോപ്‌റ്ററില്‍ നിന്ന് ഒരു കോടിരൂപ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. ലോങ് ലെങ് ജില്ലയിലെ മണ്ഡലത്തില്‍ മത്സരിക്കുന്ന നെയ്‌മലി ഫോമിന്റെ വാടകക്കെടുത്ത ഹെലികോപ്‌റ്ററില്‍ നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍ അനധികൃത പണം പിടിച്ചെടുത്തത്.
നാഗാലാന്റില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും, അനുകൂല വാര്‍ത്തകള്‍ നല്‍കുന്നതിനും സ്ഥാനാര്‍ത്ഥികള്‍ പണം നല്‍കുന്നുണ്ടെന്ന് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷണം ശക്തമാക്കിയത്. ഫെബ്രുവരി 23നാണ് സംസ്ഥാനത്തെ അറുപത് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക..
https://www.facebook.com/Malayalivartha