വീരപ്പന്റെ കൂട്ടാളികള്‍ക്ക് നാലു ദിവസത്തെ ആശ്വാസം: വധശിക്ഷ സുപ്രീം കോടതി നാലു ദിവസത്തേക്ക് സ്‌റ്റേ ചെയ്‌തു
കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ നാലു ദിവസത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്‌തു. പ്രതികളുടെ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് ശിക്ഷ സ്‌റ്റേ ചെയ്‌തത്. വീരപ്പന്റെ സഹോദരന്‍ ജ്ഞാന പ്രകാശം, മീസൈ മാതയ്യ, സൈമണ്‍, ബിലവേന്ദ്രന്‍ എന്നിവരുടെ വധശിക്ഷയാണ് സ്റ്റേ ചെയ്‌തിരിക്കുന്നത്. കഴിഞ്ഞയാഴ്‌ചയാണ് ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. 1993 ല്‍ കുഴിബോംബ് സ്‌ഫോടനത്തിലൂടെ 23 പോലീസുകാരെ കൊലപ്പെടുത്തി എന്നാണ് ഇവര്‍ക്കെതിരായ പ്രധാന കുറ്റം. കേസില്‍ 2004 ലാണ് സുപ്രീം കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ആദ്യം കേസ് പരിഗണിച്ച മൈസൂര്‍ ടാഡാ കോടതി പ്രതികള്‍ക്ക് ജീവപര്യന്തമാണ് വിധിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പി എന്നാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളകയായിരുന്നു. ദയാഹര്‍ജി തള്ളിയാല്‍ പതിനാറു ദിവസത്തിനകം ശിക്ഷ നടപ്പാക്കണമെന്നാണ് വ്യവസ്ഥ. ഇതിനുമുമ്പ് രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നെങ്കിലും കോടതി ഇടപെട്ടതിനെ തുടര്‍ന്ന് ശികഷ നടപ്പാക്കല്‍ നീണ്ടുപോകുകയാണ്. രാജ്യത്തെ സംബന്ധിച്ച് അജ്‌മല്‍ കസബിന്റേയും, അഫ്‌സല്‍ ഗുരുവിന്റേയും വധശിക്ഷ നടപ്പാക്കിയ വേളയില്‍ തന്നെ വീണ്ടും വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു, ഹര്‍ജി ബുധനാഴ്‌ച വീണ്ടും കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha