ഹര്‍ത്താല്‍ ആഘോഷമാക്കുന്നവര്‍ക്ക് രണ്ട് ദിവസം സ്വസ്ഥം ഗൃഹഭരണം, പണിമുടക്ക് ശക്തമായിരിക്കുമെന്ന് തൊഴിലാളി സംഘടനകള്‍
എന്തായാലും ദൈവത്തിന്റെ സഹായം കൊണ്ട് ഇവിടെ നൂറ്‌കൂട്ടം പ്രശ്‌നങ്ങളുമുണ്ടല്ലോ. ഒന്നുകില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ അതുമല്ലെങ്കില്‍ എന്തെങ്കിലും അക്രമം. എന്തായാലും ഹര്‍ത്താലുറപ്പാ. ഈ ഹര്‍ത്താല്‍കാരെ ഒന്നു വെള്ളം കുടുപ്പിക്കാനാണെന്നു തോന്നുന്നു കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില ഒരുമിച്ച് കൂട്ടാതെ മാസാമാസം കൂട്ടുന്നത്. കാണട്ടെ മാസാമാസത്തിലുള്ള അവരുടെ ഹര്‍ത്താല്‍ .
കേന്ദ്രത്തെ ഒന്നു വരുതിയിലാക്കാന്‍ തൊഴിലാളികള്‍ ഒന്നിച്ച് പണിമുടക്കുകയാണ്. രണ്ട് ദിവസം രാജ്യം ചലിക്കില്ലെന്നാ പറയുന്നത്. കേന്ദ്ര ട്രേഡ്‌യൂണിയനുകള്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിട്ടുള്ള രണ്ടുദിവസത്തെ പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രി വിളിച്ച അവസാനവട്ട ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ മാറ്റമില്ലെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച അര്‍ധരാത്രി 12-ന് തുടങ്ങുന്ന 48 മണിക്കൂര്‍ നീളുന്ന പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി 12-നേ അവസാനിക്കൂ. ഐ.എന്‍ .ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ്. തുടങ്ങിയ തൊഴിലാളിസംഘടനകളെല്ലാം പണിമുടക്കുന്നുണ്ട്. മിനിമംവേതനം 10,000 രൂപയാക്കണമെന്നതാണ് തൊഴിലാളിസംഘടനകളുടെ പ്രധാന ആവശ്യം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമംവേതനം 3500-4000 രൂപയാണ്. മറ്റെല്ലാ മേഖലകള്‍ക്കും പ്രത്യേകനയം രൂപവത്കരിച്ച കേന്ദ്രസര്‍ക്കാര്‍ വേതനനയംമാത്രം തയ്യാറാക്കിയിട്ടില്ല. മറ്റൊരു പ്രശ്‌നമാണ് തൊഴില്‍രംഗത്തെ കരാര്‍വത്കരണം. സമജോലിക്ക് സമവേതനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടിയെടുക്കണം. സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്ന അങ്കണവാടികളിലേതടക്കമുള്ള തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനമേ നല്‍കുന്നുള്ളൂ. പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കാനും സാമൂഹികസുരക്ഷ ഉറപ്പാക്കാനും നടപടിയില്ല. തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിതതൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷ, ബോണസ്, പി.എഫ്. തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കുള്ള പരിധി ഒഴിവാക്കുക, അസംഘടിതതൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ ചുരുങ്ങിയത് 3000 രൂപയാക്കുക തുടങ്ങിയവയാണ് തൊഴിലാളിസംഘടനകളുടെ മറ്റ് ആവശ്യങ്ങള്‍. എന്തായാലും നമ്മള്‍ ഈ പണിമുടക്കും ആഘോഷിക്കും. തലേന്നത്തെ ചിക്കന്‍ സ്റ്റാളുകളിലേയും ബിബറേജസിലേയും ക്യൂ കണ്ടാല്‍ മാത്രം മതി എങ്ങനെയായിരിക്കും പണിമുടക്ക് ദിവസമെന്നറിയാന്‍.
https://www.facebook.com/Malayalivartha