നാഗലാന്‍ഡ് ആഭ്യന്തര മന്ത്രി രാജിവെച്ചു, കാറില്‍ നിന്നും പിടിച്ചെടുത്തത് 1.10കോടി രൂപ, 7 തോക്കുകള്‍ , സ്‌പോടകവസ്‌തുക്കള്‍ , മദ്യം
നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രി ഇംകോങ്.എല്‍.ഇംചെന്‍ രാജിവെച്ചു. തിങ്കളാഴ്ച മന്ത്രിയുടെ വാഹനത്തില്‍ നിന്ന് ആയുധവും സ്‌ഫോടകവസ്തുക്കളും 1.10 കോടി രൂപയും കേന്ദ്രസേന കണ്ടെത്തിയിരുന്നു. മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി. തിങ്കളാഴ്ച മൊകോക്ചുങ് ജില്ലയിലെ സ്വന്തം മണ്ഡലത്തിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനം വോഖ ജില്ലയ്ക്കടുത്തുവെച്ച് അസം റൈഫിള്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പരിശോധിച്ചപ്പോഴാണ് തോക്കുകളും വെടിയുണ്ടകളും പണവും മദ്യവും കണ്ടെടുത്തത്. കൊഹിമയില്‍ നിന്ന് വരികയായിരുന്നു നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) നേതാവായ ഇംകോങ് ഇംചെന്‍. തിങ്കളാഴ്ച രാവിലെ ആറോടെയാണ് മന്ത്രി പിടിയിലായത്. നോട്ടുകെട്ടുകള്‍ക്ക് പുറമെ രണ്ട് 303 റൈഫിളുകള്‍, അഞ്ച് പിസ്റ്റളുകള്‍, വെടിയുണ്ടകള്‍ തുടങ്ങിയവയും വണ്ടിയില്‍ നിന്ന് കണ്ടെടുത്തു.
താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെയ്ക്കുകയാണെന്നും ഇംകോങ് രാജിക്കത്തില്‍ പറയുന്നു. രാജി അടിയന്തരമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കോറിഡംഗ മണ്ഡലത്തില്‍ എന്‍.പി.എഫ്. സ്ഥാനാര്‍ഥിയാണ് ഇംകോങ് എല്‍. ഇംചെന്‍. മൊകോക്ചുങ് ജില്ലയിലെ എന്‍.പി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയും ഇദ്ദേഹത്തിനാണ്. എന്‍.പി.എഫിന്റെ 10 സ്ഥാനാര്‍ഥികളാണ് മൊകോക്ചുങ്ങില്‍ മത്സരിക്കുന്നത്.
https://www.facebook.com/Malayalivartha