കോയമ്പത്തൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തി കഷണങ്ങളാക്കി 3 സ്യൂട്ട് കേസുകളില്‍ ഒളിപ്പിച്ചു, മൃതദേഹം കണ്ടെത്തിയത് അടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്
2012 ആഗസ്തിലാണ് യാസര്‍ അരാഫത്ത് (23) അപ്പാര്‍ട്‌മെന്‍റ് വാടകയ്‌ക്കെടുക്കുന്നത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയുള്ളതായാണ് അയല്‍ക്കാരോട് ഇയാള്‍ പറഞ്ഞിരുന്നത്. സരോജയോട് ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിന് അരാഫത്ത് സഹായം തേടുന്നത് കണ്ടതായി സമീപവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹത്തില്‍ കമ്മലുകളും മൂക്കുത്തിയും ഉണ്ടായിരുന്നു. എന്നാല്‍, മാലയും വളയും കാണാതായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ യാസര്‍ അരാഫത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് മുറിക്കുള്ളില്‍നിന്ന് കണ്ടെത്തി. 16ന് മൂന്ന് സ്യൂട്ട്‌കേസുകള്‍ വാങ്ങിയതിന്റെ ബില്ലുകളും കിട്ടിയിട്ടുണ്ട്.
13ന് വൈകീട്ടുമുതല്‍ കാണാതായ സരോജയെ 16ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. തുടര്‍ന്ന്, ഒരു സ്യൂട്ട്‌കേസിലാക്കിയ മൃതദേഹഭാഗങ്ങളുമായി പുറത്തുപോയ യാസര്‍, മറ്റുള്ള സ്യൂട്ട്‌കേസുകള്‍ കൊണ്ടുപോകാനാകാത്തതിനാല്‍ ഒളിവില്‍പോയതാകാമെന്നും സംശയിക്കുന്നു. ഡോക്ടര്‍മാരെപ്പോലെ വൈദഗ്ധ്യം ലഭിച്ച രീതിയിലാണ് മൃതദേഹം മുറിച്ചിരിക്കുന്നത്.
മരിച്ച സരോജത്തിന്റെ മകന്‍ മഹേന്ദ്രന്‍ കേരളത്തിലും ഇളയമകന്‍ മഹേഷ്‌കുമാര്‍ ചെന്നൈയിലും ആണ് താമസിക്കുന്നത്. മറ്റൊരു മകന്‍ ധനശേഖരനൊപ്പമാണ് സരോജം താമസിച്ചിരുന്നത്. യാസര്‍ ഉപയോഗിച്ചിരുന്ന കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി സിറ്റി പോലീസ് ഏഴ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
https://www.facebook.com/Malayalivartha