പതിനാറു വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് ഒളിച്ചോടാം; കേസുണ്ടാകില്ല
പതിനാറു വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഇഷ്ട പ്രകാരം കാമുകനൊപ്പം പോകാമെന്നും ഇതിന്റ പേരില്‍ കാമുകനെതിരെ പോലീസ് കേസെടുക്കേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. രക്ഷിതാക്കളെ ധിക്കരിച്ച് വിവാഹിതരാകുന്ന പെണ്‍ക്കുട്ടികള്‍ക്ക് ഉപദ്രവമേല്‍ക്കുന്നത് ഒഴിവാക്കാനാണ് ഇത്തരം നിലപാട് എടുത്തതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നിലവില്‍ പതിനെട്ട് തികയാത്ത പെണ്‍ക്കുട്ടികളെ വിവാഹം കഴിക്കുമ്പോള്‍ കാമുകനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുക്കുകയാണ് പതിവ്. എന്നാല്‍ ഇനിമുതല്‍ പെണ്‍ക്കുട്ടിയുടെ നിലപാട് അറിഞ്ഞ ശേഷം മാത്രമേ പോലീസ് എഫ്,ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യാവൂയെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇങ്ങനെ വരനെ അറസ്‌റ്റ് ചെയ്യുന്ന കേസുകളിലാണ് ദുരഭിമാന കൊലകള്‍ നടക്കുന്നതെന്നും അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ ഇന്ദിരാ ജി സിംഗ് കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha